gnn24x7

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതി ജൂലായ് 15 വരെ ദീര്‍ഘിപ്പിച്ചു – പി പി ചെറിയാന്‍

0
619
gnn24x7

വാഷിംഗ്ടണ്‍: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏ പ്രില്‍ 15ല്‍ നിന്നും മൂന്ന് മാസത്തെ അവധി നല്‍കി ജൂലായ് 15 വരെ നീട്ടിയതായി ട്രഷറി സെക്രട്ടറി.

ഇത് സംബന്ധിച്ച് മാര്‍ച്ച് 20 വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി സെക്രട്ടറി സ്റ്റീവന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗവണ്മെണ്ടില്‍ നിന്നും പണം തിരിച്ചു ലഭിക്കുമെന്ന് കരുതുന്നവര്‍ക്ക് ഏത് സമയയത്തും സമര്‍പ്പിക്കാവുന്നതാണെന്ന് സെക്രട്ടറി പറഞ്ഞു.

പണം ട്രഷറിയില്‍ തിരിച്ചടയ്ക്കുന്നവര്‍ക്ക് 90 ദിവസത്തെ പലിശ രഹിത അവധി നല്‍കിയതായി നേരത്തെ പുറത്തിറക്കിയ ഉത്തരവ് ജനങ്ങളിലും നിയമജ്ഞരിലും ആശയ കുഴപ്പം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വ്യക്തമായ പുതിയ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന് സെക്രട്ടറി വിശദീകരിച്ചു.

മാര്‍ച്ച് 13 വരെ 76.2 മില്യണ്‍ ജനങ്ങള്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ 59.2 മില്യണ്‍ പേര്‍ക്ക് റിഫണ്ട് ചെക്കുകള്‍ അയച്ചു കഴിഞ്ഞിട്ടുണ്ട്. ശരാശരി 2973 ഡോളറാണ് ചെക്കായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് പുതിയ തീരുമാനം അല്‍പെങ്കിലും ആശ്വാസം നല്‍കും ഗവണ്മെണ്ട് നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി വ്യാപാരസ്ഥാപനങ്ങളും, വ്യവസായ ശാലകളും അടച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ പണം കണ്ടെത്തുന്നതിന് നിരവധിപേര്‍ പാടുപെടുകയാ്. ഇത്തരക്കാരില്‍ നിന്നും പണം ഐ ആര്‍ എസ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും സെക്രട്ടറി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here