gnn24x7

ഡാളസ് കൗണ്ടിയില്‍ പോസിറ്റീവ് കേസുകള്‍ 234, മരണസംഖ്യ ഇതുവരെ 111 – പി.പി. ചെറിയാന്‍

0
648
gnn24x7

Picture

ഡാളസ്: കൊറോണ വൈറസ് ഡാളസ് കൗണ്ടിയില്‍ കണ്ടെത്തിയതിനുശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് മൂന്നിനാണ്. വൈകുന്നേരം ലഭിച്ച കണക്കുകള്‍ അനുസരിച്ച് 234 പോസിറ്റീവ് കേസുകളും ഒരു മരണവും പുതിയതായി റിപ്പോര്‍ട്ടു ചെയ്തുവെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു.

പേരു വെളിപ്പെടുത്താത്ത 70 വയസുകാരി ഒരു സ്ത്രീ കൂടി മരിച്ചതോടെ ഇതുവരെ കൗണ്ടിയില്‍ മറിച്ചവരുടെ എണ്ണം 111 ആയും ഉയര്‍ന്നു. മരണനിരക്കില്‍ 40 ശതമാനവും ലോംഗ് ടേം കെയര്‍ ഫെസിലിറ്റികളിലായിരുന്നു. മേയ് മൂന്നിനു മുന്പ് ഒറ്റ ദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 187 കേസുകളായിരുന്നു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 4.133 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി കൗണ്ടി ജഡ്ജി ക്ലെ ജന്‍ങ്കിസ് അറിയിച്ചു.

മേയ് ഒന്നു മുതല്‍ ടെക്‌സസ് സംസ്ഥാനത്ത് സ്റ്റേ അറ്റ് ഹോം ഓര്‍ഡര്‍ കാലഹരണപ്പെട്ടുവെങ്കിലും ഡാളസ് കൗണ്ടിയില്‍ മേയ് 15 വരെയാണ് ഉത്തരവ് നിലനില്‍ക്കുക. ഡാളസിലെ വന്‍കിട സ്റ്റോറുകളും ഹോട്ടലുകളും ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഡാളസിലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുകയാണ്. ഭൂരിപക്ഷം പേരും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെങ്കിലും പലരും മാസ്ക് ധരിക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here