gnn24x7

മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ച നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍ – പി.പി. ചെറിയാന്‍

0
546
gnn24x7

Picture

സാന്റാമോണിക്ക (കലിഫോര്‍ണിയ): മാസ്ക്ക് ധരിക്കുന്നത് അത്യാവശ്യമല്ലെന്നും അതുകൊണ്ടു തന്നെ മാസ്ക്കുകള്‍ നല്‍കുന്നില്ലെന്നുമുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച പത്തു നഴ്‌സുമാരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവം കലിഫോര്‍ണിയ സാന്റാമോണിക്കായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. സാന്റാമോണിക്കായിലെ പ്രൊവിഡന്‍സ് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സെന്ററിലാണു സംഭവം.

കോവിഡ് 19 ല്‍ നിന്നും രക്ഷ നേടുന്നതിന് ച 95 മാസ്ക്ക് വേണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാന്‍ കഴിയുന്ന മുഖാവരണമാണ് ച 95 . കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച ശേഷം ഞങ്ങള്‍ക്കു വീട്ടില്‍ പോയി ഭാര്യയും മക്കളുമായി ഒന്നിച്ചു ജീവിക്കേണ്ടതാണ്. ജോലി കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ പോകുന്നതിനു മുമ്പ് ഹോട്ടലില്‍ മുറിയെടുത്ത് കുളിച്ചു ശുദ്ധി വരുത്തിയതിനുശേഷമേ ഞങ്ങള്‍ വീട്ടിലേക്കു പോകാറുള്ളൂ. പ്രതിഷേധത്തില്‍ പങ്കെടുത്ത മൈക്ക് ഗളില്‍ എന്ന നഴ്‌സ് പറഞ്ഞു. എന്നിട്ടുപോലും എനിക്കു കോവിഡ് 19 പോസിറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഇതിനെ തുടര്‍ന്നായിരുന്നു സഹപ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനോടു ച95 മാസ്ക്ക് ധരിക്കാതെ ജോലിയില്‍ പ്രവേശിക്കില്ല എന്ന് അറിയിച്ചത്. മാനേജ്‌മെന്റ് ഇവരുടെ ആവശ്യം നിഷേധിക്കുകയും ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here