gnn24x7

ഓസ്‌ട്രേലിയലിൽ കാർ അപകടത്തിൽപെട്ട് മലയാളി കുടുംബം; അമ്മയും കുഞ്ഞും മരിച്ചു; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ

0
1470
gnn24x7

ഓസ്‌ട്രേലിയലിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു മലയാളി കുടുംബത്തിലെ ഒരു അമ്മയും കുഞ്ഞും മരിക്കുകയും രണ്ട് ആൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓറഞ്ചിൽ നിന്ന് ബ്രിസ്ബനിലേക്ക് ഇവർ കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ അമ്മയും കുട്ടിയും മരിച്ചു.

തൃശ്ശൂർ ചാലക്കുടി സ്വദേശികളായ ബിബിൻ & ലോട്സി. ചുള്ളിയാടാനും ഇവരുടെ മൂന്ന് മക്കളുമാണ് അപകടത്തിൽപെട്ടത്. ബിബിൻ തുവുംബ ആശുപതിയിൽ ചികിത്സയിലാണ്. സൺഷൈൻ കോസ്റ്റിലേയ്ക്ക് സ്ഥിരതാമസമാക്കാൻ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.

gnn24x7