gnn24x7

മെൽബൺ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഘ്യത്തിൽ നടത്തുന്ന കാൽനട തീർഥയാത്ര 11-Feb-2022, 4.30 PM നു

0
320
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ : സെന്റ് ജോർജ് ജാക്കോബൈറ്റ്  സിറിയൻ  ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമതു ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന കാൽനട തീർഥയാത്ര 11-Feb-2022, 4.30 PM നു പള്ളിയങ്കണത്തിൽ നിന്നും പുറപ്പെട്ടു 12-Feb-2022, 08.00AM നു സെന്റ് ആൽബെൻസിലുള്ള സെന്റ് ഇഗ്നാത്തിയോസ്‌ എലിയാസ് ചാപ്പലിൽ എത്തിച്ചേരും. പരിശുദ്ധ ബാവായുടെ ചിത്രംവച്ച് അലങ്കരിച്ച രഥത്തിനു പിന്നില്‍ പ്രാര്‍ഥനാഗാനങ്ങള്‍ ഏറ്റുചൊല്ലിയാണ് തീര്‍ഥാടകസംഘം നടന്നുനീങ്ങുക. ശനിയാഴ്ച പരിശുദ്ധ ഏല്യാസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം മടങ്ങും.

കൂടുതൽ വിവരങ്ങൾക്ക് Lalson : 0447600476  Fr. Bijo :0470208820

gnn24x7