വിയന്ന ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ഈ വർഷത്തെ Genuss അവാർഡ്, PROSI GROUP AUSTRIA നേടി. ഓസ്ട്രിയയിൽ നിന്നും 19 വിവിധ ബിസിനസ്സ് സ്ഥാപനങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.ഇവരെയെല്ലാം പിന്തള്ളിയാണ് PROSI ഈ അഭിമാനകരമായ നേട്ടം സ്വാതമാക്കിയത്. Gourmet Foods (Feinkost) വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. സെപ്റ്റംബർ 22-ന് വിയന്ന എക്സിബിഷൻ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.

PROSI GROUP AUSTRIA സ്ഥാപകനും ചെയർമാനുമായ ഡോ.പ്രിൻസ് പള്ളിക്കുന്നേൽ അവാർഡ് ഏറ്റുവാങ്ങും. പ്രോസി ഓസ്ട്രിയക്ക് പിന്തുണ നൽകിയ ഏവർക്കും പ്രിൻസ് പള്ളിക്കുന്നേൽ നന്ദി അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ സ്ഥാപകനും ആദ്യ ചെയർമാനും കൂടിയായിരുന്നു ഡോ.പ്രിൻസ് പള്ളിക്കുന്നേൽ.

ബിസിനസ് വിജയങ്ങൾക്കൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായ പ്രിൻസ് പള്ളിക്കുന്നേലിന്റെ സേവന മികവിനുള്ള അംഗീകാരം കൂടിയായി മാറിയിരിക്കുകയാണ് ഈ അവാർഡ്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G










































