gnn24x7

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചു

0
660
gnn24x7

ന്യൂഡല്‍ഹി: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി തനിക്ക് ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ബഞ്ച് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡനും ഇന്ദരാബാനര്‍ജിയും അങ്ങിയ അഞ്ചംഗ ബെഞ്ചാണ് അര്‍ണബിന് ജാമ്യം അനുവദിച്ചത്.

അതേസമയം ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്ന് വ്യക്തമാക്കി.

ഒരു വ്യക്തിക്ക് പണം നല്‍കാനുണ്ടെന്ന കാര്യം കൊണ്ട് അത്മഹത്യപ്രേരണ ആവണമെന്നില്ല. ഒരിക്കലും ഈ കേസ് ഒരു തീവ്രവാദ കേസല്ല. കൂടാതെ ഒരു വ്യക്തിയുടെ സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടികാട്ടി ജാമ്യം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും സുപ്രീംകോടതി വിലയിരുത്തി. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹതയ പ്രേരണ കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റു ചെ്്തത്.

gnn24x7