പവന് വീണ്ടും 280 രൂപ കൂടിയതോടെ കൂടിയതോടെ കേരളത്തിൽ സ്വർണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.
ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ് കൂടിയത്. ഇന്നും വില ഉയർന്നതോടെ പണിക്കൂലിയും മറ്റ് ചിലവുകളുമടക്കം ഒരു പവൻ സ്വർണ്ണം വാങ്ങുന്നതിന് നാൽപ്പത്തിയൊന്നായിരത്തിലധികം രൂപ ചിലവാക്കേണ്ടി വരും.









































