gnn24x7

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 35,000 രൂപ

0
675
gnn24x7

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 480 രൂപയും കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,000 രൂപയിലെത്തി. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാമിന് 4,375 രൂപയാണ് വില.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഒരു പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപവരെ എത്തിയിരുന്നു.

gnn24x7