gnn24x7

നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക്

0
650
gnn24x7

കേരളത്തിൽ നിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്ന 3,500 കോടിയുടെ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക് പോകും. തെലങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ പോകുന്നത്.

കേരള സര്‍ക്കാരും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഹൈദരാബാദിലേക്ക് പോകുന്നത്.

തെലങ്കാനയിൽ വ്യവസായം തുടങ്ങാന്‍ എല്ലാ സഹായങ്ങളും ചെയ്തുനല്‍കാമെന്ന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു നേരത്തെ ഇ-മെയില്‍ വഴി സാബു ജേക്കബിനെ അറിയിച്ചിരുന്നു. തെലങ്കാനയിൽ നിക്ഷേപം നടത്തുന്നതിന് വലിയ ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്സ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

gnn24x7