gnn24x7

മില്‍ക്ക് ബാസ്‌ക്കറ്റിനെയും അര്‍ബന്‍ ലാഡറിനെയും സ്വന്തമാക്കാന്‍ റിലയന്‍സ്

0
603
gnn24x7

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും സ്വന്തമാക്കാന്‍ റിലയന്‍സ് നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ചുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇ-കൊമേഴ്‌സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് മറ്റേതാനും നീക്കങ്ങള്‍ കൂടി മുകേഷ് അംബാനി ചെയര്‍മാനായുള്ള റിലയന്‍സ് നടത്തിവരുന്നതായി സൂചനയുണ്ട്.

അര്‍ബന്‍ ലാഡറുമായിയുള്ള ഇടപാട്  224 കോടി ഡോളറിന്റേതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബന്‍ ലാഡറിനും  മില്‍ക്ക് ബാസ്‌ക്കറ്റിനും പുറമേ  ഇ-ഫാര്‍മസി സ്റ്റാര്‍ട്ടപ്പായ നെറ്റ്മെഡ്സ്, ഓണ്‍ലൈന്‍ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയെയും ഏറ്റെടുക്കുന്നതിനായി റിലയന്‍സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്നാണ് റിലയന്‍സുമായുള്ള ഇടപാടിന് മില്‍ക്ക് ബാസ്‌കറ്റ് തയ്യാറായത്.പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, എഫ്എംസിജി എന്നിവ ഉള്‍പ്പടെ 9,000 ഉത്പന്നങ്ങളാണ് കമ്പനി വിതരണം ചെയ്യുന്നത്. ഗുഡ്ഗാവ്, നോയ്ഡ, ദ്വാരക, ഗാസിയാബാദ്, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലാണ് ബിഗ്ബാസ്‌കറ്റിന് സാന്നിധ്യമുള്ളത്. നിലവില്‍ കമ്പനി 1,30,000 കുടുംബങ്ങളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here