gnn24x7

മുംബൈയിലെ അനില്‍ അംബാനി ഗ്രൂപ്പിന്റെ ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍

0
523
gnn24x7

മുംബൈ: മുംബൈയിലെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) ആസ്ഥാനമായ റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍.

കുടിശ്ശിക അടയ്ക്കാത്തതിനാലാണ് റിലയന്‍സ് സെന്റര്‍ യെസ് ബാങ്ക് ഏറ്റെടുക്കുന്നതെന്നാണ് വിവരം.

ദക്ഷിണ മുംബൈയിലെ നാഗിന്‍ മഹലിലെ 21,000 ചതുരശ്ര അടി കെട്ടിടവും രണ്ട് നിലകളും സംബന്ധിച്ച് കൈവശാവകാശ നോട്ടീസ് നല്‍കിയതായി പത്ര പരസ്യങ്ങള്‍ വ്യക്തമാക്കുന്നു.

കുടിശ്ശിക ഈടാക്കാന്‍ സര്‍ഫേസി നിയമപ്രകാരം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കടം തിരിച്ചടയ്ക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കൈവശാവകാശ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യെസ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

മുംബൈയിലെ വീര്‍ നരിമാന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗ്രൂപ്പിന്റെ മറ്റൊരു സ്വത്തും ബാങ്ക് ഏറ്റെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2,892 കോടി വായ്പ അടയ്ക്കാത്തതിനാലാണ് നടപടിയെന്നാണ് യെസ് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കുടിശ്ശിക 60 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാന്‍ മെയ് ആറിന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് സര്‍ഫേസി ആക്ട് പ്രകാരം ഡിമാന്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നാല്‍ തിരിച്ചടവ് പരാജയപ്പെട്ടുവെന്നും യെസ് ബാങ്ക് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here