gnn24x7

ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം

0
910
gnn24x7

പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്സിന്‍ ഇന്ത്യയില്‍ തയ്യാറാവും. സെറം പരീക്ഷിച്ച് നിര്‍മ്മിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി എത്തിക്കാനാവുമെന്നതില്‍ നൂറു ശതമാനം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 2021 ഒക്ടോബറോടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ദ ഇക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിച്ച അദര്‍ പൂനവല്ല മാധ്യമങ്ങളോടായി വെളിപ്പെടുത്തി.

‘ഈ മാസാവസാനത്തോടെ, ഞങ്ങള്‍ക്ക് [കൊറോണ വൈറസ് വാക്സിന്‍ വിതരണത്തിനുള്ള അവസാന അനുമതിയായ ഒരു അടിയന്തര ലൈസന്‍സ് അനുമതി ലഭിച്ചേക്കാം. എന്നാല്‍ വിശാലമായ ഉപയോഗത്തിനുള്ള യഥാര്‍ത്ഥ ലൈസന്‍സ് പിന്നീടുള്ള തീയതിയില്‍ മാത്രമെ ലഭ്യമാവുകയുള്ളൂ എന്നാണ് അറിവ്. എന്നാല്‍ റെഗുലേറ്റര്‍മാര്‍ അനുമതി നല്‍കിയാല്‍ 2021 ജനുവരിയില്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ”അദാര്‍ പൂനവല്ല പറഞ്ഞു.

‘ഇന്ത്യയുടെ 20% പേര്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞാല്‍, ആത്മവിശ്വാസവും വികാരങ്ങളും തിരികെ വരുന്നതായി നമുക്ക് പ്രതീക്ഷിക്കാം, അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ വരെ എല്ലാവര്‍ക്കും വേണ്ടത്ര വാക്‌സിനുകള്‍ ലഭിക്കുമെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാമെന്നും എസ്‌ഐഐ മേധാവി പറഞ്ഞു.

gnn24x7