gnn24x7

ദീപാവലി ആഘോഷത്തിനിടെ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം

0
275
gnn24x7

കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ രാജ്യമെങ്ങും നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അതിദാരുണമായ തീപിടുത്തത്തില്‍ നിരവധി വീടുകളും മറ്റും കത്തി നശിച്ചു. ന്യൂടൗണിലെ നിവേദിതാ പള്ളിയ്ക്ക് സമീപമുള്ള ചേരി പ്രദേശത്താണ് ശനിയാഴ്ച വന്‍ തീപിടുത്തമുണ്ടായത്. റിപ്പോര്‍ട്ടനുസരിച്ച് ധാരാളം വിടുകളും മറ്റും കത്തി നശിച്ചു. അപകടത്തില്‍ ഇതുവരെ ആളപായം ഉണ്ടായതായി പ്രധമിക വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും നാശനഷ്ടം കനത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഈ അടുത്ത ദിവസങ്ങളിലായി കൊല്‍ക്കത്തയില്‍ സംഭവിക്കുന്ന രണ്ടാമത്തെ തീപിടുത്തമാണ്. നവംബര്‍ 10 ന് ടോപ്‌സിയ മേഖലയിലെ ചേരിപ്രദേശത്തും സമാന രീതിയിലുള്ള തീപിടുത്തം ഉണ്ടായിട്ടുണ്ട്. അന്ന് ഉദ്ദേശം ഇരുപതോളം കുടിലുകളാണ് കത്തി നശിച്ചത്. ഇന്ന് ദീപാവലി ആഘോഷത്തിനിടെ പടക്കങ്ങള്‍ കത്തിച്ചപ്പോള്‍ തീപ്പൊരി വീണ് അപകടം ഉണ്ടാവാനാണ് സാധ്യത കൂടുതലെന്ന് പോലിസ് അറിയിച്ചു. അധികാരികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ മാര്‍ഗ്ഗങ്ങളും നോക്കുന്നതായി പോലിസ് വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here