എറണാകുളം: എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സംഭവം നടന്നത് ഇന്ന് രാവിലെ 11 മണിയോടെയാണ്. കെ.എല്‍. 42 ജെ 6379 എന്ന കാറിൽ വെയിലത്ത് ടാറിട്ട റോഡിലൂടെ നായയെ കെട്ടിവലിച്ച് പോകുന്നത് ബൈക്ക് യാത്രക്കാരനായ ഒരു യുവാവാണു മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തിയത്.
മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നായയ്ക്കായി അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ആര്‍ടി രേഖകള്‍ പരിശോധിച്ചപ്പോൾ കാറുടമയുടെ പേര് യൂസഫ് എന്നാണെന്ന് മനസിലായെങ്കിലും ആ സമയത്തു അയാൾ തന്നെയാണോ കാറോടിച്ചത് എന്ന് വ്യക്തമല്ല എന്ന് പോലീസ് പറഞ്ഞു.







































