gnn24x7

സൗത്ത് കൊറിയയില്‍ കോവിഡ്‌ ശക്തമാവുന്നു

0
182
gnn24x7

സൗത്ത് കൊറിയ: ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ് വാക്‌സിനേഷനുകള്‍ എത്തിക്കുവാനും അവ എത്രയും പെട്ടെന്ന് വിതരണം ചെയ്യുവാനുമുള്ള പദ്ധതികള്‍ ആലോചിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൗത്ത് കൊറിയയില്‍ കോവിഡ് വ്യാപനം മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍ ശക്തമാവുന്നു. അധികാരികളും ഭരണ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടെന്ന് സൗത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദക്ഷിണ കൊറിയയുടെ പ്രതിദിനം പുതിയ കേസുകളുടെ എണ്ണം പ്രതിദിനം കൂടി വരികയാണ്. വ്യാഴാഴ്ച ഇത് 682 ആയി ഉയര്‍ന്നു, വരും ദിവസങ്ങളില്‍ ഇത് റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച 686 പുതിയ കേസുകള്‍ ഇതികനം തന്നെ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 29 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന എണ്ണം രോഗികളുടെ കണക്കാണിത്. എന്നാല്‍ ദക്ഷണ കൊറിയയില്‍ വാക്‌സിനേഷനുകള്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കും. മിക്കവാറും അടുത്ത മാര്‍ച്ച് കഴിഞ്ഞ് മാത്രമായിരിക്കും കൊറിയയില്‍ വാക്‌സിനേഷനുകള്‍ എത്തുക.

ദക്ഷണി കൊറിയയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 86 ശതമാനം കുത്തിവയ്പ്പ് നടത്താന്‍ വേണ്ടത്ര സുരക്ഷിതത്വം നേടിയതായി രാജ്യം വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ക്കും ചികിത്സകള്‍ക്കും മുമ്പായി ”ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞങ്ങള്‍ ഉപയോഗപ്പെടുത്തണം”, പ്രസിഡന്റ് മൂണ്‍ ജെയ്-ഇന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here