gnn24x7

വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്ര ത്യേകം മാര്‍ഗ്ഗരേഖകളായി

0
194
gnn24x7

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം മാര്‍ഗരേഖ കൈമാറി. വാക്‌സിനേഷനുകള്‍ കുത്തി വയ്പ്പ് നടത്തുമ്പോള്‍ പ്രതിദിനം നൂറു പേര്‍ക്ക് മാത്രാമായിരിക്കും വാക്‌സിനേഷനുകള്‍ നല്‍കുന്നത്. അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വെറും അഞ്ചു പേര്‍ മാത്രമെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഉണ്ടാവയുകയുള്ളൂ എന്നും പ്രത്യേകം നിര്‍ദ്ദേശം പുറപ്പെുവിപ്പിച്ചിട്ടുണ്ട്.

അതെ സമയം വാക്‌സിന്‍ വിതരണത്തിനുള്ള സ്ഥലത്തിനെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് മൂന്നു മുറികള്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതില്‍ ആദ്യത്തെ മുറിയെ കാത്തരിപ്പ് മുറിയായി ഉപയോഗിക്കണം. പ്രത്യേകം തയ്യാക്കി, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മുറിയാവണം അത്. മുറിയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. തിക്കും തിരക്കുകള്‍ ഒരിക്കലും അനുവദിക്കില്ല. അത് പോലീസിനെ ഉപയോഗിച്ച് ശക്തമായി നിയന്ത്രിച്ചിരിക്കും.

രണ്ടാമത്തെ മുറിയിലാണ് കുത്തിവെപ്പ് എടുക്കുന്നത്. ഒരേ സമയം ഒരാള്‍ക്ക് മാത്രമെ കുത്തിവെപ്പ് നല്‍കുകയുള്ളു. വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞാല്‍ ആ വ്യക്തിയെ അടുത്ത മുറിയിലേക്ക് മാറ്റും. അവിടെ അരമണിക്കൂറിലധികം രോഗിയോട് ചിലവഴിക്കാന്‍ ആവശ്യപ്പെടും. വാക്‌സിനേഷന്‍ എടുത്തതിന് ശേഷം പ്രത്യേകിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമായിരിക്കും രോഗിയെ പുറത്തേക്ക് വിടുക.

ഇനി വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞ രോഗിക്ക് മറ്റെന്തെങ്കിലും ശാരീക അസ്വാസ്ഥ്യങ്ങളോ പ്രശ്‌നങ്ങളോ തോന്നുകയാണെങ്കില്‍ മുന്‍കൂട്ടി നിശ്ചിയിച്ച ആശുപത്രികളിലേക്ക് രോഗിയെ മാറ്റും. എല്ലാ കുത്തിവെപ്പ് കേന്ദ്രത്തിന് തൊട്ടടുത്തായി ഒരു ആശുപത്രി ഇതിന് വേണ്ടി പ്രത്യേകം സജ്ജീകരിക്കും. ആശുപത്രികളുടെ ലിസ്റ്റ് തയ്യാറായി വരുന്നു.

ബ്രിട്ടണില്‍ വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ വ്യക്തിയെ വെറും പത്തു മിനുട്ട് മാത്രമാണ് നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത് അര മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലെ വ്യക്തികള്‍ക്ക് കൂടുതല്‍ നിരീക്ഷണം നല്‍കുന്നതിന് വേണ്ടി പ്രത്യേകം കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് അരമണിക്കൂര്‍ ആക്കി ഇതിനെ ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ പ്രതിദിനം നൂറു പേര്‍ക്ക് ഒരു കേന്ദ്രത്തില്‍ നിന്നും എന്നാക്കി മാറ്റിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വാക്‌സിനേഷനുകള്‍ കൂടുതല്‍ എത്തിതുടങ്ങിയാല്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here