gnn24x7

ഇനിയുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനെ അമേരിക്ക അക്രമിക്കുമോ?

0
192
gnn24x7

ന്യൂയോര്‍ക്ക്: ട്രംപിന്റെ കാവധി തീര്‍ന്നുകൊണ്ടരിക്കുന്ന അമേരിക്കയിലെ പുതിയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെയുള്ള നിലപാടുകളില്‍ അമേരിക്ക എന്തു തീരുമാനമെടുക്കും എന്നറിയാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രം. ഇതുവരെ യുദ്ധം ചെയ്യാത്ത അമേരിക്കന്‍ പ്രസിഡണ്ട് എന്ന ഒരു പേര് ട്രംപിന് ഉണ്ടായിരുന്നു.

എന്നാല്‍ ഇനി അത് നഷ്ടപ്പെടുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അന്നത്തെ പ്രസിഡണ്ട് ജിമ്മാ കാര്‍ട്ടര്‍ ട്രംപിനെപോലെ പരാജയം ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു. അന്ന് അദ്ദേഹം പരാജയപ്പെടാനുള്ള പ്രധാനകാരണമായി ഇപ്പോഴും പറയപ്പെടുന്നത് ഇറാനെതിരെ യുദ്ധം നടത്താത്ത് കാരണമാണെന്നാണ്. ഇതു തന്നെ ട്രംപിനും സംഭവിച്ചിരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇതിനിടെ ഇറാന്റെ മധ്യപൂര്‍വ്വ ദേശത്തിന് മുകളിലൂടെ ഇടയ്ക്കിടെ അമേരിക്കല്‍ കൂറ്റന്‍ യുദ്ധവിമാനങ്ങള്‍ പറന്നു. ഇത് മറ്റൊര്‍ത്ഥത്തില്‍ ഇറാനെ ഭീഷണിപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നില്ലെന്നാണ് നിരീക്ഷകര്‍ വെളിപ്പെടുത്തുന്നത്. മറിച്ച് വേണമെങ്കില്‍ ഏതു സമയവും തങ്ങള്‍ നിങ്ങളെ അക്രമിച്ചേക്കാം എന്നൊരു മുന്നറിയിപ്പു കൂടെ അമേരിക്ക ഇറാന് നല്‍കുന്നുണ്ട്. രാജ്യന്താരമായി ഇസ്ലാമിക വിപ്ലവം നടന്ന 40 വര്‍ഷങ്ങള്‍ ഇറാനുണ്ടായിരുന്നു. വളരെ സങ്കീര്‍ണ്ണമായ കാലഘട്ടമായിരുന്നു അത്. അതുപോലെ തന്നെ ട്രംപിന്റെ കാലാവധി തീരുന്ന അടുത്ത 40 ദിവസങ്ങളും വളരെയധികം പ്രത്യേകതള്‍ ഉള്ള ദിവസങ്ങളാണ് ഇറാനെ സംബന്ധിച്ചിടത്തോളം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here