gnn24x7

രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ ഡാറ്റ ചോർന്നതായി റിപ്പോർട്ട്

0
138
gnn24x7

രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയയാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

തന്റെ വാദം ശെരിയാണെന്ന് തെളിയിക്കാൻ ഇന്ത്യയിലെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ മാസ് ഡാറ്റ അടങ്ങിയ പ്രസിദ്ധീകരണവുമായി രാജഹാരിയ അനുബന്ധ ഗൂഗിൾ ഡ്രൈവ് ഫോൾഡർ പങ്കിട്ടു. 58 സ്പ്രെഡ്ഷീറ്റുകൾ അടങ്ങുന്ന 1.3 ജിബി ഫോൾഡറിലാണ് വിവരങ്ങൾ ഉള്ളത്.

70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ പേര്, ഫോണ്‍ നമ്പരുകള്‍, ഇ മെയില്‍ വിലാസങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ചോര്‍ന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയില്ലെങ്കിലും സ്പാമിംഗ് പോലുള്ളവയ്ക്കായി ഉപയോഗിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here