gnn24x7

പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ 44 കോടിയുടെ ബെന്‍സ് കാറുകള്‍ തകര്‍ത്തു

0
514
gnn24x7

സ്‌പെയിന്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതിഷേധം തീര്‍ക്കാന്‍ ജീവനക്കാരന്‍ ജെ.സി.ബിയുമായി വന്ന് ബെന്‍സ് കാറുകളുടെ ഷോറൂമിലെ നിരവധി കാറുകള്‍ തകര്‍ന്നു. തുടര്‍ന്ന് 44 കോടിയുടെ നഷ്ടമാണ് ജീവനക്കാരന്‍ മൂലം കമ്പനിക്ക് വഹിക്കേണ്ടി വന്നത്. സ്‌പെയിനിലെ ക്യാപിറ്റല്‍ വിക്ടോറിയയിലെ മെസ്‌സിഡസ് ബെന്‍സ് കമ്പനിയുടെ പ്ലാന്റില്‍ ഈ ഡിസംബര്‍ 31 നാണ് സംഭവം നടന്നത്.

ജീവനക്കാരന്‍ തന്നെ പിരിച്ചു വിട്ടതില്‍ അതീവ ദുഃഖിതനായിരുന്നുവെന്നും മാനസികമായി വിഷമത്തിലും ആയിരുന്നു. തുടര്‍ന്ന് അയാള്‍ മോഷ്ടിച്ച ജെ.സി.ബി ഓടിച്ചുകൊണ്ട് ബെന്‍സിന്റെ പ്ലാന്റില്‍ കയറി തയ്യാറാക്കി വച്ച 50 ഓളം കാറുകള്‍ നശിപ്പിച്ചു കളഞ്ഞു. ഇതില്‍ ബെന്‍സിന്റെ ഏറ്റവും വിലകൂടിയ മോഡലായ വി-ക്ലാസം ഉള്‍പ്പെടുമെന്ന് കമ്പനി ഭാരവാഹികള്‍ വെളിപ്പെടുത്തി.

ജോലി സംബന്ധമായി ഇയാള്‍ കമ്പനിയുമായി തര്‍ക്കത്തിലായിരുന്നു. ഈ വ്യക്തി 2016-17 കാലഘട്ടത്തിലാണ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഗാരേജിന്റെ വാതില്‍ തകര്‍ത്താണ് ജെ.സി.ബിയുമായി അയാള്‍ അകത്തേക്ക് കയറിയതെന്ന് പോലീസ് പറഞ്ഞു. മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് അയാള്‍ തയ്യാറായ കാറുകളുടെ ഉള്ളിലേക്ക് ഇടിച്ചു കയറി കാറുകളെല്ലാം നശിപ്പിക്കുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ജീവനക്കാരന്റെ പേരുവിവരം എര്‍സെയിന്റാസാ പോലീസ് പുറത്തു വിട്ടിട്ടില്ല.

gnn24x7