gnn24x7

ഫ്‌ളൂ പകരാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ എടുക്കണം

0
301
gnn24x7

പൊതുവെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ് മൂക്കൊലിപ്പും തുടര്‍ന്നുണ്ടാവുന്ന ജലദോഷവും പനിയും. ഇത് ഉണ്ടാവുന്നത് മിക്കവാറും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നതുമൂലമാണ്. തണുത്ത കാലാവസ്ഥയില്‍ ഇത് വ്യാപകമാവുകയും ഇതു വളരെ പെട്ടെന്ന് പടരുകയും ചെയ്യുന്നു. ഒരുപരിധിവരെ മുതിര്‍ന്നവരെയും ഇത് ബാധിക്കുന്നുണ്ട്. കുട്ടികള്‍ക്കാണ് മുതിര്‍ന്നവരെക്കോള്‍ വേഗത്തില്‍ പനി ബാധിക്കുന്നതും.

വളരെ അസ്വസ്ഥത ജനിപ്പിക്കുന്ന ഒന്നാണ് ഫ്‌ളൂ. ശക്താമയ മൂക്കൊലിപ്പും പനിയും പിടിപെട്ടാല്‍ പ്രത്യേകിച്ച് കുട്ടികള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ആകെ താറുമാറാക്കുന്നു. സ്‌കൂളുകള്‍, മറ്റു ഹോബികള്‍, സ്‌പോര്‍ട്‌സ് എന്നിവയൊന്നും കൃത്യമായി തുടരാന്‍ ഇവര്‍ക്ക് സാധിച്ചെന്നു വരില്ല. ഇപ്പോള്‍ നല്‍കിവരുന്ന ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ ഇത് കുട്ടികളില്‍ വരാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സാധ്യമാവും. അതുകൊണ്ട് ബ്രിട്ടണിലെ 2 നും 17 നും ഇടയിലുള്ള കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ പരിപൂര്‍ണ്ണമായും സൗജന്യമാണ്. 2013 മുതല്‍ യു.കെയിലും 2003 മുതല്‍ അമേരിക്കയിലും ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കിവരാറുണ്ട്.

https://www.youtube.com/watch?v=89N1Yf9svRk&feature=emb_err_woyt

മിക്കവാറും പനിബാധിച്ച എല്ലാ കുട്ടികള്‍ക്കും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈ ഇന്‍ഫ്‌ളുവന്‍സ മൂര്‍ച്ഛിച്ചാല്‍ അത് ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, തലച്ചോറിലെ വീക്കം (എന്‍സെഫലൈറ്റിസ്) മുതലായ രോഗങ്ങളായി മാറിയേക്കാം. വിട്ടുമാറാത്ത ഇന്‍ഫ്‌ളുവന്‍സ കുട്ടികളെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നത് ഉറപ്പാണ്. ആയതിനാല്‍ ഇന്‍ഫ്‌ളുവന്‍സ ബാധിച്ചാല്‍ ഉടനടി ഡോക്ടറെ കണ്ട് പരിഹാരം കണ്ടെത്തണം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബ്രിട്ടണില്‍ മാത്രം 5000 ത്തോളം കുട്ടികളെ ഇന്‍ഫ്‌ളുവന്‍സ ബാധിച്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 40 ഓളം കുട്ടികള്‍ മരണപ്പെട്ടിട്ടും ഉണ്ട്. അതുകൊണ്ടു തന്നെ ഇതിനെ വളരെ നിസ്സാരമായി കാണരുത്.

വാക്‌സിനേഷന്‍ നല്‍കുന്നത് മൂക്കിലൂടെ നല്‍കുന്ന സ്‌പ്രേ ആയിട്ടാണ്. ഇത് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. ഇത് നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് ശ്വസന തടസ്സമോ, ദീര്‍ഘനിസ്വാസത്തിന്റെ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. ഈ വാക്‌സിനേഷന്‍ യാതൊരു വിധ ബുദ്ധിമുട്ടുകളും കുട്ടികളില്‍ ഉണ്ടാക്കുന്നില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് നിരന്തര മൂക്കൊലിപ്പും തുമ്മലും ഉണ്ടെങ്കിലും ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്നതും ഇതിന്റെ സവിശേഷിതയാണ്.

പൊതുവെ കുട്ടികള്‍ക്ക്് ഓരോ വര്‍ഷവും ഒരു ഡോസ് വാക്‌സിന്‍ മാത്രമെ ആവശ്യമുള്ളൂ. എന്നാല്‍ മറ്റെന്തെങ്കിലും ഹൃദ്രോഗമോ, ശ്വാസകോശ സംബന്ധമായ അസുഖമോ ഉള്ള കുട്ടികള്‍ക്ക് ചിലപ്പോള്‍ 2 ഡോസ് നല്‍കേണ്ടി വന്നേക്കാം. നിങ്ങളുടെ കുട്ടികള്‍ക്ക് അടുത്ത ജി.പി കളില്‍ നിന്നോ, അല്ലെങ്കില്‍ 2021 ഫിബ്രവരി വരെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നോ ലഭ്യമാവും.

അപൂര്‍വ്വം ചിലരില്‍ ഇതിന്റെ സൈഡ് എഫ്ക്ട് കണ്ടു വരുന്നുണ്ട്. മൂക്കടപ്പും, ഇടയ്ക്കുള്ള തലവേദനയും, ചിലപ്പോഴുണ്ടാവുന്ന മസില്‍ വേദനകളും ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്. സാധാരണഗതിയില്‍ രണ്ടോ മൂന്നു ദിവസത്തിനുള്ളില്‍ ഇവയൊക്കെ മാറേണ്ടതാണ്. അല്ലത്തവര്‍ മാത്രം അടുത്ത ഡോക്ടറെ ചെന്നു കാണുന്നതും നല്ലതാണ്. വളരെ ഉപകാരപ്രദമായ ഈ വാക്‌സിന്‍ വളരെ വിജയകരമായി അമേരിക്കയിലേയും ബ്രിട്ടണിലേയും നിരവധി കുട്ടികള്‍ക്ക് നല്‍കി വിജയം കണ്ടെത്തിയതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here