തൊടുപുഴ: തങ്ങളെ മനപ്പൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു തോല്പിച്ചതായി പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നത നേതാക്കള്‍ക്കെതിരെ ശക്താമയി പരാതി ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ മുതിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് പറഞ്ഞാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കളും ആര്‍.എസ്.പിയും തേര്‍ന്ന് കെ.പി.സി.സിക്ക് പരാതി നല്‍കിയത്.
എന്നാല്‍ വോട്ടുകളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും മനപ്പൂര്‍വ്വം സി.പി.എമ്മിന് നേട്ടം കിട്ടുന്ന രീതിയില്‍ ഒത്തു കളിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രദേശിക പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്മാരുടെ കോലം കത്തിച്ച് വന്‍ പ്രതിഷേധം നടത്തി. അതേസമയം യു.ഡി.എഫിന്റെ ഉറപ്പുള്ള കേന്ദ്രങ്ങളില്‍ പോലും യു.ഡി.എഫ് ദയനീയ പരാജയം സംഭവിച്ചതോടെ പ്രദേശിക നേതാക്കള്‍ പ്രഭക്ഷുബ്ധരാവുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറി റോയ്.കെ.പൗലോസിന്റെയും ബ്ലോക്ക് പ്രസിഡണ്ടിന്റെയുമ കോലം കത്തിച്ചുകൊണ്ട് പ്രദേശിക നേതാക്കള്‍ ശക്തമായ പ്രകടനങ്ങളും നടത്തി.
ഇതിനിടെയാണ് എതിര്‍ പാര്‍ട്ടിക്കാരില്‍ നിന്നും 25 ലക്ഷം കൈപ്പറ്റി ഹൈറേഞ്ചിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ കെ.പി.സി.സി.യില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണയും മൃഗീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയച്ചിടങ്ങളില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നില്‍ ഉള്ളുകളികളാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.