gnn24x7

സ്വപ്‌നയുടെ ഫോണ്‍ ശബ്ദരേഖയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി

0
359
gnn24x7

തിരുവനന്തപുരം: വിവാദമായ സ്വപ്‌നയുടെ പേരില്‍ പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെറ പറഞ്ഞു. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജയില്‍സൂപ്രണ്ടിന് കത്തെഴുതി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ചും അത് യഥാര്‍ത്ഥത്തില്‍ സ്വപ്‌ന തന്നെയാണോ സംസാരിച്ചത് എന്നതിക്കെുറിച്ചും വിശദമായി അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു.

എന്നാല്‍ ഇ.ഡിയുടെ ലെറ്റര്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചയുടനെ തന്നെ അവര്‍ ഇത്് പോലിസിലേക്ക് കൈമാറുകയും ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ലറ്റര്‍ ലഭിച്ച ജയില്‍ സൂപ്രണ്ട് റിഷിരാജ് സിങ് ഇത് നേരിട്ട് ഡി.ജി.പിയക്ക് അയക്കുകയും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതില്‍ പശ്ചാത്തലത്തിലാണ് ഡി.ജി.പി സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ചിനെ ഇത് ഏല്പിച്ചിരിക്കുന്നത്. എന്നാല്‍ ഇ.ഡി. അയച്ചിരിക്കുന്ന ലെറ്ററില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് ജയില്‍ അധികൃതര്‍. അതാണ് അവര്‍ ഈ കേസ് നേരെ പോലീസ് വിഭാഗത്തിലേക്ക് കൈമാറിയത്.

എന്നാല്‍ എല്ലാ മാധ്യമങ്ങളും ഇ.ഡി. കേരള ഗവണ്‍മെന്റിന് എതിരെ സ്വപ്‌നയെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമം നടത്തുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ അത്തരത്തില്‍ യാതൊന്നും ഈ ശബ്ദരേഖയില്‍ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

gnn24x7