ചെന്നൈ: കഴിഞ്ഞ ദിവസം ബുധനാഴ്ചയാണ് ചെന്നൈ നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട്ടിലെ സൗകാര്‍പേട്ടില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ വഴക്ക് വലിയ ഗുരുതരമായി മാറുകയും തുടര്‍ന്ന് ആവേശത്തില്‍ മരുമകള്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തി. സംഭവം കഴിഞ്ഞ ദിവസം നടന്നതുമുല്‍ പോലീസ് ശക്തമായി കേസ് അന്വേഷിച്ചത് വലിയ വഴിത്തിരിവുകളിലേക്ക് നീങ്ങി. പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടവരിലെ ഒരാളുടെ ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
ജീവനാംശത്തിന്റെ പേരിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ജയമാലയും ബന്ധുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും ദാരുണമാംവിധം വെടിവെച്ചു കൊല ചെയ്യുകയായിരുന്നു. ഫിനാന്‍സ് കമ്പനി നടത്തുന്ന ദിലീപ് താലില്‍ ചന്ദ് (75) , ഭാര്യ പുഷ്പ ബായി (70) , മകന്‍ ശ്രീഷിത്ത് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ട ദിലീപിന്റെ മൂത്ത മകള്‍ വീട്ടിലെത്തുമ്പോള്‍ മൂവരും ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
കൊലപാതകം നടത്തിയ ശ്രീഷിത്തിന്റെ ഭാര്യ ജയമാലയും കുടുംബാംഗങ്ങളും പി.പി.ടി. കിറ്റ് ധരിച്ചതിന് ശേഷം വീട്ടില്‍ കയറുകയും കൃത്യം നടത്തുകയും ചെയ്തുവെന്നാണ് പോലീസിന്റെ ഭാഷ്യം. ശ്രീഷിത്ത്-ജയമാല ദാമ്പത്ത്യത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. രണ്ടുപേരും തമ്മില്‍ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കുടുംബ വഴക്ക് സാധാരണമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചന കേസ് കൊടുത്തത്. ഇത് നടന്നുകൊണ്ടിരിക്കേ ഇരുവരും ചെന്നൈയിലും പൂനയിലുമായി കേസ് നടന്നുകൊണ്ടിരിന്നുമുണ്ട്. ഇതിനിടയില്‍ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം കഠിനമായതോടെ ശ്രീഷിത്ത് ജയമല ആവശ്യപ്പെട്ട ജീവനാംശം നല്‍കില്ലെന്ന് വ്യക്തമാക്കി.
ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് ജയമാലയും മറ്റു ബന്ധുക്കളും സഹോദരനുമുള്‍പ്പെടെയുള്ള സംഘം ചെന്നൈയില്‍ ഇവരുടെ വീട്ടിലെത്തുന്നത്. ഇവര്‍ സംസാരത്തിനിടെ തര്‍ക്കം രൂക്ഷമായപ്പോള്‍ ജയമാല കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. കുറ്റകൃത്യത്തിന് ശേഷം ഈ നാല്‍വര്‍സംഘം ആരുമറിയാതെ ചെന്നൈയില്‍ നിന്നും രക്ഷപ്പെട്ടുപോവുകയായിരുന്നു. എന്നാല്‍ പൂനയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്നപ്പോള്‍ പരിസരക്കാരൊന്നും വെടിയൊച്ച കേട്ടില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിന് കുറ്റകൃത്യത്തിന് സൈലന്‍സര്‍ തോക്കാണോ ഉപയോഗിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. ജയലക്ഷ്മിക്കും ബന്ധുക്കള്‍ക്കും വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി.