gnn24x7

ഒടുവില്‍ ട്രംപ് പരാജയം സമ്മതിച്ചു : അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസ് നടപടി

0
252
gnn24x7

വാഷിങ്ടണ്‍: ഇലക്ഷന്‍ കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയം സമ്മതിക്കാന്‍ വൈമുഖ്യം കാണിച്ചുകൊണ്ടിരിന്നു. എന്നാല്‍ ഒടുവില്‍ തന്റെ പരാജയം താന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ട്രംപ് തുറന്നു വെളിപ്പെടുത്തി. ഇതോടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് അധികാരം ഉടനെ കൈമാറണമെന്ന് വൈറ്റ് ഹൗസ് നിര്‍ദ്ദേശിക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

തുടര്‍ന്ന് ട്രംപ് തന്നെ അധികാര കൈമറ്റത്തിനുള്ള നിര്‍ദ്ദേശങ്ങളും മറ്റും ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് തന്നെ പൊതുജനങ്ങള്‍ക്കായി ട്വീറ്റ് ചെയ്തു വെളിപ്പെടുത്തി. കൂടാതെ തുടര്‍ നടപടികള്‍ക്കായി നിയമപ്രകാരമുള്ള 63 ലക്ഷം ഡോളര്‍ ബൈഡന്റെ ഓഫീസിന് അനുവദിച്ചു നല്‍കി.

ബൈഡന് അധികാരം കൈമാറാനുള്ള പ്രരംഭ നടപടികള്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മൂര്‍ഫി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുന്‍പ് ട്രംപ് രാഷ്ട്രീയ സമ്മര്‍ദ്ദം അനാവശ്യമായി ചെലുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങാത്തതിന്റെ പേരിലും ഫണ്ടനുവദിക്കാത്തതിന്റെ പേരിലും എമിലി മൂര്‍ഫി കടുത്ത വിര്‍മശനങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന്റ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മനംമാറ്റമെന്ന് ചിലര്‍ വിലയിരുത്തുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here