തിരുവനന്തപുരം:– പൊതുപരീക്ഷ നടക്കുന്ന 10‚ 12 ക്ലാസുകൾക്ക് കൂടുതൽ ക്ലാസുകൾ നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഡിസംബർ 7 മുതൽ തിങ്കളാഴ് പുനക്രമീകരണം ചെയ്യുന്നു. പ്ലസ് ടു കുട്ടികൾക്ക് ഒരു ദിവസം 7 ക്ലാസ് വീതവും പത്താം തരത്തിലെ വിദ്യാർഥികൾക്ക് 5 ക്ലാസും വീതവുമാണ് പുതിയ ടൈം ടേബിൾ അനുസരിച്ച് ക്രമീകരിക്കുകന്നത്.
നിലവിൽ പ്ലസ്ടുവിന് 3 ക്ലാസുകൾ ആണുള്ളത്. അതിനുപുറമേ വൈകുന്നേരം നാലു മുതൽ ആറു വരെ നാല് ക്ലാസ്സുകൾ കൂടി അധികമായി സംരക്ഷണം ചെയ്യും. സംരക്ഷണം ചെയ്യുന്ന ക്ലാസുകൾ പല പല ഗ്രൂപ്പുകൾ ആയതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസുകൾ കൂടുതൽ കാണേണ്ടത് ഉണ്ടാവില്ല. പ്ലസ് വണ്ണിന് അധിക മാറ്റങ്ങൾ ഒന്നുമില്ല ഇപ്പോൾ നടക്കുന്നത് പോലെ രാവിലെ 11 മുതൽ 12 വരെ ക്ലാസുകൾ മാത്രമായി തുടരും.
പത്താംക്ലാസുകാർക്ക് രാവിലെ ഒമ്പതര മുതൽ 11 വരെയുള്ള മൂന്ന് ക്ലാസ്സുകൾക്ക് പുറമേ വൈകുന്നേരം മൂന്നു മുതൽ നാലു വരെ രണ്ട് ക്ലാസ്സുകൾ കൂടി അധികമായി സംപ്രേഷണം ചെയ്യും. ബാക്കിയുള്ള ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് പുതിയ ക്രമത്തിൽ ആയിരിക്കും. ജനുവരി മാസത്തോടെ 10 നും 12 നും പ്രത്യേക റിവിഷൻ ക്ലാസുകൾ ഉൾപ്പെടെ സംപ്രേഷണം നടത്തി ക്ലാസുകൾ പൂർത്തിയാക്കും.നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വർദ്ധിപ്പിക്കും. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നഡ മീഡിയം ക്ലാസുകൾക്കും ഏർപ്പെടുത്തിയതായി കൈറ്റ് സി. ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.