gnn24x7

മഞ്ജുവാര്യരും ഇലക്ട്രിക്‌പോസ്റ്റും പിന്നെ ഒരു ആദരവും

0
490
gnn24x7

നിങ്ങള്‍ ചേര്‍പ്പ് പുള്ളില്‍ കൂടെ യാത്ര ചെയ്യുകയാണെങ്കില്‍ ഒന്നു വെറുതെ ഇലക്ട്രിക് പോസ്റ്റില്‍ ഒന്നു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു പേര് അവിടെ കാണാം. മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ചുവാരിയര്‍ എന്ന് എഴുതിയത് കാണാം. അതുകണ്ടിട്ട് ഈ മഞ്ചുവാരിയര്‍ക്ക് എന്താ ഇലക്ട്രിക് പോസ്റ്റില്‍ കാര്യം എന്ന് ചോദിക്കണ്ട. കാര്യമുണ്ട്. ഇതുപോലെ തന്നെയാണ് കേച്ചേരി സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിന് യൂസഫലി കേച്ചേരിയെന്ന് എഴുതിവച്ചിരിക്കുന്നതും കാണാം.

ഇവ രണ്ടും ഈ രണ്ടു പ്രതിഭകളോടും കെ.എസ്.ഇ.ബി നല്‍കിയ ആദരവാണ് ഇത്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് അവര്‍ ഈ രണ്ടു സുപ്രധാന വ്യക്തികളുടെ പേര് നല്‍കി ആദരിച്ചിരിക്കുന്നത്. നിങ്ങള്‍ച്ച് ചിലപ്പോള്‍ തോന്നാം. എന്തിന് വേണ്ടിയാണ് ചില പ്രത്യേക സാധനങ്ങള്‍ക്കോ, സ്ഥലങ്ങള്‍ക്കോ ഇത്തരത്തില്‍ നാമകരണം ചെയ്യുന്നതെന്ന്. അത് മറ്റൊന്നിനുമല്ല. മറിച്ച് കെ.എസ്.ഇ.ബി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വളരെ പെട്ടെന്ന് സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ വച്ചിരിക്കുന്നത്. ഇതുപോലെ പല പ്രമുഖരുടെയും പേരുകളും മറ്റും സ്വിച്ചുകള്‍ക്കും പ്രധാനപ്പെട്ട ജങ്ഷനുകള്‍ക്കും പേര് നലകിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി പറഞ്ഞു.

gnn24x7