gnn24x7

വിവാഹേതര ബന്ധം മഹാരാഷ്ട്രമന്ത്രി വെളിപ്പെടുത്തി : വിവാദങ്ങള്‍ക്ക് വഴിതെളിഞ്ഞു

0
398
gnn24x7

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന മന്ത്രിമാരില്‍ ഒരാളായ ധനഞ്ജയ് മുണ്ഡെക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി വന്നതിന് പുറമെ മന്ത്രി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ഇത് വലിയ വിവാദങ്ങൡലേക്ക് വഴിവെച്ചു. 2006 മുതല്‍ പലതവണ മന്ത്രി തന്നെ ബലാത്സംഗം ചെയ്തതായി മുംബൈയിലെ ഗായികയാണ് പരാതിപ്പെട്ടത്. എന്നാല്‍ യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള വഴിയാണെന്ന് മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ആ സ്ത്രീയുമായി ബന്ധമില്ലെന്നും എന്നാല്‍ ആ സ്ത്രീയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടെന്നും അതില്‍ തനിക്ക് രണ്ട് കുട്ടികളും ഉണ്ട് എന്ന വെളിപ്പെടുത്തലാണ് പിന്നീട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ആരോപണമുണ്ടായ യുവതിയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. അതിലുണ്ടായ കുട്ടിയെ താന്‍ ഏറ്റെടുത്തിട്ടുമുണ്ട്. അവര്‍ തനിക്കൊപ്പമാണ് താമസിക്കുന്നത് എന്നും മന്ത്രി വെളിപ്പെടുത്തി. തന്റെ ഭാര്യയ്ക്ക് തന്റെ ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും അവര്‍ ഇത് അംഗീകരിച്ചു കഴിഞ്ഞുമെന്നും മന്ത്രി വെളിപ്പെടുത്തി. എന്നാല്‍ ഈ പുതിയ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി.

തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ഭാര്യമാരുടെയും കുട്ടികളുടെയും സ്വത്ത് വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. എന്നാല്‍ മുണ്ഡെ ഇത് വ്യക്തമായി കാണിച്ചില്ലെന്നു പറഞ്ഞാണ് ബി.ജെ.പി നതോവ് കിരിത് സൊമയ്യ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. പല ഭാഗത്തുനിന്നും സത്യം പുറത്തു വരണമെന്ന് പറഞ്ഞ് പരക്കെ ആക്ഷേപം ഉയര്‍ന്നു വന്നു.

gnn24x7