കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ ഹിറോ നടനും സംവിധായകനുമായ നടന്‍ പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നടന് കോവിഡ് ബാധിച്ചത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണിക്കും പൃഥ്‌വിരാജിന്റെ കൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് അപ്രതീക്ഷിതമായി ബാധിച്ചതോടെ ഷൂട്ടിങ് അനിശ്ചിതമായി നിര്‍ത്തിവെച്ചു. ഇതോടെ ഷൂട്ടിങില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഇതോടെ ക്വാറന്‍ന്റൈന്‍ പോകുവാന്‍ ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ വളരെ മര്‍മ്മപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നടന്‍ പൃഥ്‌വിരാജിന് കോവിഡ് വന്നത് മലയാള സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ചിത്രീകരണം ചെറുതായി ആരംഭിച്ച പല ചിത്രങ്ങളുടെ അണിയറയിലും ഇതോരു ആശങ്കയായി വളര്‍ന്നു എന്നതും വലിയൊരു സത്യമാണ്.