gnn24x7

പോലീസ് കോണ്‍സ്റ്റബളിനെ അക്രമിച്ചു : മന്ത്രിക്ക് മൂന്നുമാസം തടവ്

0
326
gnn24x7

മുംബൈ: എട്ടുവര്‍ഷം മുന്‍പ് പോലീസ് കോണ്‍സ്റ്റബിളിലെ അക്രമിച്ച കേസില്‍ ഇന്ന് വിധി വന്നു. വിധി വന്നപ്പോള്‍ മഹാരാഷ്ട്ര വനിതാ-ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് 15,000 രൂപ പിഴയും മൂന്നുമാസം കഠിന തടവും ലഭിച്ചു.

വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് കോണ്‍സ്റ്റബിള്‍ തടയുകയും തുടര്‍ന്ന് അവര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും തുടര്‍ന്ന് മന്ത്രി അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നായിരുന്നു കേസ്. തുടര്‍ന്ന് അവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ട്രാഫിക് തെറ്റിച്ച് വന്ന മന്ത്രിയുടെ കാറിനെ കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെ തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി കോണ്‍സ്റ്റബിളിലെ കഴുത്തില്‍ കുത്തിപ്പിടിച്ച് അക്രമിക്കുകയും കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേരും കോണ്‍സ്റ്റബിളിനെ വിണ്ടും അക്രമിച്ചു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ പരാതിപ്പെടുകയായിരുന്നു.

gnn24x7