തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇത്. ഇനിമുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിന് നികുതി ചിട്ട് ആവശ്യമില്ല. ഇത് വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ആസ്വാസകരമാവും. പാട്ടത്തിനെടുത്തും അല്ലാതെയും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കുന്നവര്‍ക്കും ഇത് വലിയൊരു ആശ്വാസമായിരിക്കും. അതേസമയം നികുതി ചീട്ടിന് പകരം കര്‍ഷകര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുമായുള്ള പാട്ട ഉടമ്പടിയില്‍ പ്രദേശത്തെ കൃഷി ഓഫീസര്‍ കൃഷിയെക്കുറിച്ചും വിളയെക്കുറിക്കും കൃഷിയിറക്കുന്ന ആളെക്കുറിച്ചുമുള്ള വിശദമായ സാക്ഷ്യപ്പെടുത്തല്‍ മതിയാവുംമെന്ന് കൃഷി ഡയറക്ടര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കര്‍ഷകരെ കൂടുതല്‍ അടുത്തറിഞ്ഞ് കേരള സര്‍ക്കാര്‍ നടത്തിയ ഒരു മുന്നേറ്റമായി ഇതിനെ കണാമെന്ന് കര്‍ഷകര്‍ ആശ്വാസത്തോടെ പറയുന്നു. എന്നാല്‍ ഇതുപോലെ കൃഷി ഇന്‍ഷൂറര്‍ ചെയ്യാന്‍ സാധ്യമാവാതെ നിരവധി കര്‍ഷകര്‍ മലപ്പുറം ജില്ലയില്‍ ദുരിതത്തിലായ വാര്‍ത്ത മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസം വിശദാമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പാട്ടകര്‍ഷകരുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍ കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ ഇന്‍ഷൂറന്‍സ് ഇല്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണന നല്‍കാറില്ലായിരുന്നു. എന്നാല്‍ ഈ തീരുമാനം കര്‍ഷകര്‍ക്ക് വലിയ ആശ്വാസകരമാവും.