gnn24x7

കട നടത്താന്‍ ആളില്ല: ശബരിമല ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍

0
243
gnn24x7

ശബരിമല: മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ ശേഷിക്കേ, ശബമരിമലയിലെ 156 ഓളം വരുന്ന കടകള്‍ നടത്താന്‍ ആളില്ലാതെ ദേവസ്വം വിഷമിക്കുന്നു. ഇത്രയും കടകള്‍ നടത്തിപ്പിന് ആളില്ലാത്തത് ദേവസ്വത്തിന് കനത്ത തിരിച്ചടിയാണ്. ഇത്തവണ മണ്ഡലകാലത്തേക്കുള്ള നടത്തിപ്പിന് ലേലം കൊള്ളാന്‍ ആളില്ലാതെ ലേലകാലാവധി അവസാനിച്ചു. പിന്നീട് റീ ടെണ്ടര്‍ വിളിച്ചപ്പോഴും വെറും മൂന്നുപേര്‍ മാത്രമാണ് എത്തിയിരുന്നത്.

ഇത്തവണത്തെ കോവിഡ് പശ്ചാത്തലമായിരിക്കാം ആളുകള്‍ക്ക് ഇത്തരം കച്ചവടങ്ങള്‍ക്ക് താല്പര്യമില്ലാതായത് എന്ന് ദേവസ്വം വിലയരുത്തുന്നു. സ്ന്നിധാനം മുതല്‍ ഇളവുങ്കല്‍ വരെ ഇത്തവണ ഓണ്‍ലൈനായി ടെണ്ടറുകള്‍ വിളിച്ചപ്പോഴും ഒരേഒരു ഹോട്ടല്‍ മാത്രമാണ് അതേറ്റെടുക്കുന്നതിനായി മുമ്പോട്ടു വന്നിരിക്കുന്നത്. തുടര്‍ന്ന് മറ്റു പോംവഴികളൊന്നുമില്ലാതെ ദേവസ്വം ശേഷിക്കുന്ന 159 കടകള്‍ക്ക് വേണ്ടിയും ടീടെണ്ടര്‍ നടത്തിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല.

മണ്ഡലകാലത്തിന് ആഴ്ചകള്‍ ശേഷിക്കേ, ദേവസ്വത്തിന് കോടികളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരക്കുന്നത്. ഇതോടുകൂടി ഒരു ഓപ്പണ്‍ ലേലം ദേവസ്വം തയ്യാറാക്കി ആളെത്തുന്ന മുറയ്ക്ക് ലേലം ചെയ്തു നല്‍കാനാണ് പദ്ധതി. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ദിനം പ്രതി വെറും 1000 പേര്‍ മാത്രമാണ് ശബരിമലയില്‍ എത്തിച്ചേരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here