gnn24x7

താപ്‌സി പന്നു വീണ്ടും തന്റെ മസില്‍ ചിത്രം പോസ്റ്റുചെയ്തു

0
394
gnn24x7

മുംബൈ: കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുകയാണ് മിക്ക മികച്ച നടീ നടന്മാരും. നമ്മുടെ മുന്‍പില്‍ ഇതുപോലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശാരീരികവും അല്ലാതെയും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ പലരേയും നമുക്കറിയാം. അമീര്‍ഖാന്‍, സല്‍മാന്‍, ഷാറൂഖ്ഖാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ അങ്ങിനെ ഇന്ത്യയില്‍ നിരവധി പേരെടുത്ത നടീ നടന്മാര്‍ ഉണ്ട്. അവരില്‍ ഇപ്പോഴിതാ തപ്‌സി പന്നുവും.

https://www.instagram.com/p/CI2FSQBpMxI/

തന്റെ ഏറ്റവും പുതിയ ചിത്രമായ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് പന്നു മാസങ്ങളായി ഓട്ടക്കാരിയാവാനുള്ള ശ്രമം നടത്തുന്നു. ഒരു അത്‌ലറ്റിന്റെ വേഷമാണ് ചിത്രത്തില്‍ പന്നു ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഓട്ടക്കാരിയുടെ എല്ലാ ഘടകങ്ങളും തന്റെ ശരീരത്തില്‍ വരണമെന്ന് നിര്‍ബന്ധം സംവിധായകനും നടിക്കും ഉണ്ട്. ആയതിനാലാണ് ഇപ്പോള്‍ കഠിനമായ പ്രാക്ടീസ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഏറ്റവും പുതിയ മസില്‍ ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുകയാണ്.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായി തുടങ്ങി. പരിപൂര്‍ണ്ണമായും ഒരു അത്‌ലറ്റിന്റെ എല്ലാ ഫീച്ചേഴ്‌സും താരത്തിന് ഇപ്പോള്‍ തന്നെ വന്നു തുടങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ആകര്‍ഷ ഖുറാനയാണ്. ചിത്രത്തില്‍ പ്രിയന്‍ഷു പൈനുളിയാണ് തപ്‌സിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. ഒരു അത്‌ലറ്റാവാന്‍ വേണ്ടി ഒരു യുവതി നടത്തിയ പരിശ്രമങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

gnn24x7