gnn24x7

ഇന്ത്യന്‍ കപ്പലുകളെ കരയോട് അടുപ്പിക്കാത്തത് ക്വാറന്റൈന്‍ നിബന്ധനകള്‍ കൊണ്ടാണെന്ന് ചൈന

0
229
gnn24x7

ബെയ്ജിങ്: ചൈനീസ് കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ ചരക്കുകപ്പലിലെ ഇന്ത്യക്കാരെ മറ്റു കപ്പലുകളിലെന്നപോലെ കരയിലിറങ്ങാന്‍ അനുവദിക്കാത്തതിന് പിന്നില്‍ ആഭന്തരപ്രശ്‌നമോ ഇന്ത്യ-ചൈന-ഒസ്‌ട്രേലിയ പ്രശ്‌നങ്ങളൊ ഒന്നും തന്നെയല്ലെന്ന് ചൈന വെളിപ്പെടുത്തി. എന്നാല്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ കാരണമാണ് ഇന്ത്യന്‍ ചരക്കു കപ്പലിലെ പ്രവര്‍ത്തകരെ കരയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാത്തത് എന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യന്‍ ചരക്കു കപ്പലിലെ സാധനങ്ങള്‍ ഇറക്കാന്‍ ചൈന വിസമ്മതിക്കുന്നു എന്ന വിവരം ഇന്ത്യന്‍ വിദേശമന്ത്രാലയം കഴിഞ്ഞ ദിവസം ചൈനയെ ഔദേ്യാഗികമായി അറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈന ഇത്തരത്തിലുള്ള മറുപടി നല്‍കിയത്. അതേ സമയം ഇന്ത്യന്‍ കപ്പലിലെ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക സംഘര്‍ഷമാണ് ഇതിലൂടെ സംഭവിച്ചതെന്ന് വിദശേകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവിച്ചു.

ഈ കഴിഞ്ഞ ജൂണ്‍ 23 ന് ചൈനീസ് കടലില്‍ നിറയെ ചരക്കുകളുമായി ഇന്ത്യന്‍ കപ്പല്‍ നങ്കൂരമിട്ട് ചൈനയുടെ ഹേബിയ പ്രവിശ്യയില്‍ കരയില്‍ അടുപ്പിക്കാന്‍ അനുവദാവും കാത്തു കിടക്കുകയാണ്. എന്നാല്‍ ഇതുവരെ ചൈന അതിന് അനുവാദം നല്‍കിയതുമില്ല. എം.വി. ജഗ് ആനന്ദ് എന്ന കപ്പലാണ് ഇത്തരത്തില്‍ ചൈനീസ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുപോലെ തന്നെ എം.വി. അനസ്‌തേഷ്യ എന്ന ചരക്കു കപ്പലും സപ്തംബര്‍ 20 മുതല്‍ കരക്ക് അടുപ്പിക്കാന്‍ നങ്കൂരമിട്ട് കിടക്കുകയാണെന്ന് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യന്‍ എംബസി ചൈനയുമായി നിരന്തരം ഇതെക്കുറിച്ച ചര്‍ച്ച നടത്തിവരുന്നുണ്ടെങ്കിലും പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും തന്നെ ആയില്ല.

എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ആരംഭിച്ച മലബാര്‍ 2020 നാവികാഭ്യാസമാണ് ചൈനയെ ഇത്തരം പ്രവര്‍ത്തിക്ക് പ്രകോപിപ്പിച്ചത് എന്നാണ് ഇന്ത്യന്‍ പക്ഷം. എന്നാല്‍ നാവികാഭ്യാസവുമായി ഇതിന് ബന്ധമില്ലെന്നും ഇത് തികച്ചും ക്വാറന്റൈന്‍ പ്രശ്‌നമാണെന്നുമാണ് ചൈന അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here