തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റ ഭാഗമായി ലോക്ഡൗണ്‍ 5 ന്റെ ഭാഗമായി നിലനിന്നിരുന്ന നിരോധനാജ്ഞ ഇന്നലെ മുതല്‍ കാലാവധി കഴിഞ്ഞു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് നിരക്കുകള്‍ കേരളത്തില്‍ കുറഞ്ഞതും പലയിടത്തും നിയന്ത്രണങ്ങള്‍ കര്‍ശനമായതും കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ നാലാഴ്ചകളിലായി ക്രാതീതമായി വര്‍ദ്ധിക്കാത്ത സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ 144 ഉണ്ടാവില്ലെന്നാണ് അധികാരികളും അറിയിച്ചത്. കൂടാതെ ഇലക്ഷന്‍ സാഹചര്യവും കൂടെ നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞക്ക് ഇനി അയവുണ്ടാവും.
എന്നാല്‍ കോവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് കര്‍ശന നിയമം തന്നെ ആയിരിക്കും. സാമൂഹിക അകലങ്ങള്‍ പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും അനുമതിയില്ലാതെ ആളുകള്‍ കൂടുതലായി ഒത്തുകൂടുന്നതും കര്‍ശനാമായി തന്നെ തുടരും.







































