വയനാട്: വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട നടത്തി. ഉദ്ദേശ്യം ഒരു കോടിയിലധികം വിലവരുന്ന കഞ്ചാവ് ലോറിയിലാണ് കടത്തിക്കൊണ്ടുപോവാനുള്ള ശ്രമമാണ് എക്‌സൈസ് അധികൃതര്‍ കയ്യോടെ പിടികൂടിയത്. ഇതെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റു ചെയ്തു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേസികളായ സ്വാലിഹ് (26) ആബിദ് (23) എന്നിവരാണ് എക്‌സൈസ് അധികൃതര്‍ അറസ്റ്റു ചെയ്തത്.
എല്ലാതവണത്തെ പോലെയും എക്‌സൈസസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പരിശോധനയിലാണ് സ്പയര്‍ പാര്‍ട്‌സുകളുടെ മറവില്‍ കഞ്ചാവ് കടത്തുന്നത് പിടിക്കപ്പെട്ടത്.







































