gnn24x7

പാകിസ്താന്‍ തടവിലിട്ട ഇന്ത്യക്കാരനെ കൈമാറി

0
843
gnn24x7

അമൃതസര്‍: ഇന്ത്യന്‍ പൗരന് രേഖകളിലൊന്നുമില്ല എന്ന കാരണത്താല്‍ 2016 ഓഗസ്തില്‍ സംജൗത്ത എക്‌സ്പ്രസില്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയും കഴിഞ്ഞ നാലുവര്‍ഷമായി തടവില്‍ ഇട്ടിരിക്കുകയായിരുന്നു.

ലാല്‍ എന്നു വിളിക്കപ്പെടുന്ന ഇന്ത്യക്കാരനെയാണ് അനധികൃതമായി അതിര്‍ത്തി ലംഘിച്ച് കടന്നുവെന്ന് ആരോപിച്ച് പാകിസ്താന്‍ പിടിച്ചുവച്ചത്. തുടര്‍ന്ന് ഇയാളെ അതിര്‍ത്തിയില്‍ ബി.എസ്.എഫിന് കൈമാറി. എന്നാല്‍ തന്റെ പേര് മുഹമ്മദ് അസ്‌ലം ആണെന്നും പാകിസ്താന്‍ കാരനാണെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ദീര്‍ഘമായി ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ ഇന്ത്യക്കാരനാണെന്നും മറ്റുമുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്നാണ് ഇയാളെ ലാഹോര്‍ ജെയിലില്‍ തടങ്കലില്‍ ഇട്ടത്.

gnn24x7