gnn24x7

സ്വപ്നയ്ക്ക് പുറമേ മറ്റ് രണ്ട് പേരുകള്‍; സരിത്തിന്റെയും നാലാം പ്രതി സന്ദീപ്‌ നായരുടെയും ഭാര്യമാരുടെ മൊഴിയിലെ ഇവര്‍ക്ക് ഭീകരബന്ധവും?

0
263
gnn24x7

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപിനുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

ഇതിനിടെ മറ്റ് വഴികളിലൂടെ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒന്നാം പ്രതി പിഎസ് സരിത്തിന്റെയും നാലാം പ്രതി സന്ദീപ്‌ നായരുടെയും ഭാര്യമാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് പേരുടെയും മൊഴിയില്‍ സ്വപ്ന സുരേഷി(Swapna Suresh)നെ കൂടാതെ മറ്റ് രണ്ട് പേരുകള്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്.

തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പശ്ചാത്തലവും പരിശോധിച്ചിരുന്നു. സ്വര്‍ണക്കട(Gold Smuggling Case)ത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു ഇതില്‍ നിന്നും വ്യക്തമായതായാണ് സൂചന. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ മൊഴികള്‍ മജിസ്ട്രേറ്റിന്‍റെ മുന്‍പാകെ രേഖപ്പെടുത്തുകയും ഇവര്‍ക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്യും. 

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി (National Investigation Agency) യുഎപിഎ (UAPA) വകുപ്പ് ഉള്‍പ്പെടുത്തി FIR രജിസ്റ്റര്‍ ചെയ്തു. കടത്താന്‍ ശ്രമിച്ച സ്വര്‍ണ൦ ദുരുപയോഗിച്ച് ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സാധ്യതയുണ്ടെന്ന് NIA കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത FIR-ല്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശി സരിത്താണ് കേസില്‍ ഒന്നാം പ്രതി. സ്വപ്ന സുരേഷ്, സന്ദീപ്‌ നായര്‍ എന്നിവരാണ് യഥാക്രമം രണ്ടും നാലും പ്രതികള്‍. പാഴ്സല്‍ ഒരുക്കിയ കൊച്ചി സ്വദേശി ഫാസില്‍ ഫരീദാണ് കേസില്‍ മൂന്നാം പ്രതി. നാല് പേര്‍ക്കുമെതിരെ UAPAയുടെ ഒരേ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here