ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സി സി ടീവി ദൃശ്യങ്ങളിൽ കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിനൊപ്പം നടക്കുന്നതായിരുന്നു. അനുവിനായി പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.
ബയസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് രേഷ്മ (17). വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടില്‍ എത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രാത്രിയിൽ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.






































