gnn24x7

പീഡനക്കേസിലെ പ്രതിയ്ക്ക് ജാമ്യം; പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി

0
610
gnn24x7

നാഗ്പുർ: പീഡനക്കേസിലെ പ്രതി ജാമ്യം ലഭിച്ചു ജയിലിനു പുറത്തിറങ്ങിയതിനു പിന്നാലെ ഇരയായ 16 വയസ്സുകാരി നാഗ്പുരിലെ വീട്ടിൽ ജീവനൊടുക്കി. അച്ഛനും രണ്ടാനമ്മയ്ക്കും സഹോദരനുമൊപ്പമാണു പെൺകുട്ടി ജീവിച്ചിരുന്നത്.

ജൂണിലായിരുന്നു പീഡനം നടന്നത്. പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രതി നാഗ്പുർ‍ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ജാമ്യം ലഭിച്ചത്. ഇതോടെ, പെൺകുട്ടി കടുത്ത വിഷാദത്തിലും ഭയത്തിലുമായിരുന്നെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു.

gnn24x7