gnn24x7

കോട്ടയത്ത്​ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മകനൊപ്പം വീടുവിട്ടിറങ്ങി

0
539
gnn24x7

പുതുപ്പള്ളി: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്.

പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടിലായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീടുവിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു.

gnn24x7