gnn24x7

ഹഥ്‌റസില്‍ വീണ്ടും പീഡനം: നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു

0
344
gnn24x7

ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു.

അമ്മയുടെ പരാതിയില്‍ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ പോലീസ് പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹഥ്‌റസിലെ സസ്‌നി ഗ്രാമത്തിലാണ് വീണ്ടും ഈ ദാരുണാ സംഭവം നടന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ഹഥ്‌റസ് പോലുള്ള സ്ഥലങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്‌ കൂടുതലായും ഇത്തരം അക്രമത്തില്‍പെട്ടുപോവുന്നത് എന്ന് പോലീസ് വിലയിരുത്തി. ഇന്ത്യയില്‍ അക്രമങ്ങള്‍ ഉണ്ടാവുകയല്ലാതെ അത് തടയുന്നതിനുള്ള പോംവഴികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ലെന്നാണ് ഉയര്‍ന്നു വന്ന മറ്റൊരു ആരോപണം.

അസമിലെ ഗൗഹാട്ടിയില്‍ രണ്ടു വര്‍ഷമായി സ്വന്തം മകളെ ലൈംഗികമായി ഒരച്ഛന്‍ ഉപദ്രവിക്കുന്നതായി അമ്മ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. പരാതിക്കാരിയായ യുവതിയുടെ രണ്ടാം വിവാഹമാണ്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഇയാളുടെ പേരിലും പോലീസ് കുറ്റം ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്ത് അറസ്റ്റു ചെയ്തു.

gnn24x7