gnn24x7

അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

0
350
gnn24x7

പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. ലഹരി മരുന്നിന് അടിമയായ രണ്ടാനച്ഛൻ രണ്ടു ദിവസമായി കുട്ടിയെ മർദിച്ചിരുന്നതായാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്.

മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ അച്ഛൻ മർദിച്ചതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

gnn24x7