gnn24x7

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് എൽജി

0
453
gnn24x7

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് ദക്ഷിണ കൊറിയയുടെ എൽജി ഇലക്‌ട്രോണിക്‌സ് അറിയിച്ചു. വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് മാറുന്നു. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ നേരിട്ട ഇടിവിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.

കഴിഞ്ഞ 5 വർഷം കൊണ്ട് 4.5 ബില്യൺ ഡോളറിന്റെ (ഏകദേശം 32856 കോടി) നഷ്ടം ആണ് എൽജി റിപ്പോർട്ട് ചെയ്തത്. ഈ നഷ്ടമാണ് ബിസിനസ്സിൽ നിന്നും മാറിനിൽക്കാൻ എൽജിയെ പ്രേരിപ്പിക്കുന്നത്. മികച്ച സമയങ്ങളിൽ, അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ ഉൾപ്പെടെ നിരവധി സെൽ ഫോൺ പുതുമകളുമായി എൽജി വിപണിയിലെത്തിയിരുന്നു, 2013 ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായിരുന്നു എൽജി. ഈ വർഷം ജൂലൈ 31-ഓടെ എൽജി മൊബൈൽ ഫോൺ ബിസിനസ്സിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here