gnn24x7

പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

0
304
gnn24x7

കൊച്ചി: പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.

പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് 15000 രൂപയ്ക്ക് അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് പരാതി. നീലഗിരിയിൽ 2500 ഏക്കർ ഡിജിറ്റൽ രീതിയിൽ കൃഷി നടത്തുകയാണെന്നു പറഞ്ഞു കടവന്ത്രയിലെ സ്വകാര്യ സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചാണ്ഇ വർ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

gnn24x7