gnn24x7

കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

0
160
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടർന്ന് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും രോ​ഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെങ്കിൽ 50 ലക്ഷം കൊവിഡ് വാക്സിൻ വേണം. 50 ലക്ഷം ഡോസ് കൂടുതല്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ,മന്ത്രി അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം വർധിച്ചു വരികയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here