gnn24x7

അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

0
308
gnn24x7

തൃശ്ശൂർ: അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അവണൂർ സ്വദേശി സിജോ (23) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസില്‍ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി സുഹൃത്തിന്‍റെ വീട്ടിലെത്തി ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here