gnn24x7

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ

0
259
gnn24x7

ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ ഒരു ഗ്രാമത്തിൽ 28 കാരിയായ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിലെ മുറിയിലെ കട്ടിലിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഖജുരിഹ കലാ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റായ്പുര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സുശിൽചന്ദ്ര ശർമ പറഞ്ഞു. കൊലപാതകത്തിന് കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നും അധികൃതർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here