വാഗമൺ: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ജില്ലാ പൊലീസ് മേധാവിക്ക് ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. നിശാ പാർട്ടിയിൽ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെ അറുപത് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ 9 പേരെന്നാണ് പൊലീസിന്റെ നിഗമനം. എൽഎസ്ഡി ക്ക് പുറമെ സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് എന്നീ ലഹരി മരുന്നുകളും പോലീസ് പിടിച്ചെടുത്തു.






































