ഉത്തര്‍പ്രദേശിലെ വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഹിന്ദു മഹാസഭാ അധ്യക്ഷൻ രഞ്ജിത്ത് ബച്ചനെയാണ് രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ഭാര്യ സൃമ്തി ശ്രീവാസ്തവ കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരെ ലൗക്‌നൗ പൊലീസാണ് അറസ്റ്റ് ചെയ്തത്.
രഞ്ജിത്ത് ബച്ചനെ വെടിവെച്ച ജിതേന്ദ്രയെ ഇതുവരെ പിടികൂടാനായിട്ടില്ല. 2016 ല്‍ രഞ്ജിത്ത് ബച്ചനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് സൃമ്തി കേസ് നല്‍കിയിരുന്നു. എന്നാല്‍ രഞ്ജിത്ത് വിവാഹമോചനം നല്‍കാന്‍ തയറാറായില്ല. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് വിവരം.
ലക്ക്നൗവിലെ ഹസ്രത് ഗഞ്ചില്‍ പ്രഭാത സവാരിക്കിടെയാണ് രഞ്ജിത്ത് ബച്ചന് നേരെ അക്രമികള്‍ വെടിയുതിർത്തത്. ബൈക്കിലെത്തിയ സംഘം ഒന്നിലേറെ തവണ വെടിവയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റു. രഞ്ജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.